കിംഗ്ഖാനെ എടുത്തുയര്‍ത്തിയ വൈഷ്ണവിന് ‘സരിഗമപ’യില്‍ നിന്ന് കണ്ണീരോടെ മടക്കം

e0b495e0b4bfe0b482e0b497e0b58de0b496e0b4bee0b4a8e0b586-e0b48ee0b49fe0b581e0b4a4e0b58de0b4a4e0b581e0b4afe0b4b0e0b58de2808de0b4a4e0b58d

ശബ്ദമാധുര്യം കൊണ്ട് വിസ്മയം തീര്‍ത്ത തൃശൂര്‍ക്കാരനായ വൈഷ്ണവ് ഗിരീഷിന് കണ്ണീരോടെ മടക്കം. സിടിവിയുടെ ‘സരിഗമപ’ എന്ന സംഗീത റിയാലിറ്റി ഷോയുടെ ഫൈനല്‍ റൗണ്ടില്‍ വൈഷ്ണവ് പുറത്തായി.

ഓരോ തവണയും വൈഷ്ണവിന്റെ പാട്ടുകള്‍ വിധികര്‍ത്താക്കളെയും കാണികളേയും ഞെട്ടിച്ചിരുന്നു. ഷോയില്‍ പങ്കെടുക്കാനെത്തിയ ഷാരൂഖിനെ വൈഷ്ണവ് എടുത്ത് ഉയര്‍ത്തിയത് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. അഞ്ജലി, ധ്രൂന്‍ ടിക്കൂ, ഷണ്‍മുഖപ്രിയ, സോനാക്ഷി കര്‍, വൈഷ്ണവ് ഗിരീഷ് എന്നിവരായിരുന്നു ഫൈനല്‍ റൗണ്ടിലെ മത്സരാര്‍ത്ഥികള്‍.

ജൂറിയില്‍ മൂന്നു പ്രധാന വിധികര്‍ത്താക്കളെ കൂടാതെ 30 പേരുമുണ്ടായിരുന്നു ഈ സീസണില്‍. വിജയികളായി തിരഞ്ഞെടുത്തത് അഞ്ജലി ഗൈക്വാഡിനേയും ശ്രേയാന്‍ ഭട്ടാചാര്യയേയുമായിരുന്നു.

ഓരോ തവണയും തന്റെ പാട്ടിലൂടെ വിധികര്‍ത്താക്കളെയും കാണികളെയും ഞെട്ടിക്കാറുണ്ട്. എന്നാല്‍ ഫൈനല്‍ റൗണ്ട് കടക്കാന്‍ വൈഷണവിനായില്ല. ബോളിവുഡിന്റെ കിങ് ഖാനെ കൂളായി എടുത്തുയര്‍ത്തി വൈഷ്ണവ് ഞെട്ടിച്ചിരുന്നു. ഇന്ത്യന്‍ ഐഡോള്‍, ഇന്ത്യന്‍ മ്യൂസിക്ക് ലീഗ് എന്നീ റിയാലിറ്റി ഷോയിലൂടെ ഏവരുടെയും മനം കവര്‍ന്ന മല്‍സരാര്‍ഥിയാണ് വൈഷ്ണവ്.

Leave a Reply

Your email address will not be published. Required fields are marked *