ബാഹുബലി 2 ടെലിവിഷനില്‍; പ്രീമിയര്‍ ഷോ 8ന്

e0b4ace0b4bee0b4b9e0b581e0b4ace0b4b2e0b4bf-2-e0b49fe0b586e0b4b2e0b4bfe0b4b5e0b4bfe0b4b7e0b4a8e0b4bfe0b4b2e0b58de2808d-e0b4aae0b58d

തെന്നിന്ത്യന്‍ സിനിമാലോകത്തിന് സാധ്യതകളുടെ ആകാശം തുറന്നിട്ട എസ്.എസ്.രാജമൗലി ചിത്രം ‘ബാഹുബലി 2’ന്റെ ടെലിവിഷന്‍ പ്രീമിയര്‍ വരുന്നു. ആഗോള ബോക്‌സ്ഓഫീസില്‍ 1700 കോടിയിലേറെ നേടിയ ചിത്രത്തിന്റെ ടെലിവിഷന്‍ പ്രീമിയര്‍ വരുന്ന ഞായറാഴ്ചയാണ്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷാപതിപ്പുകളാണ് എട്ടിന് വിവിധ ചാനല്‍ സ്‌ക്രീനുകളിലെത്തുക.

ഹിന്ദി പതിപ്പ് സോണി മാക്‌സ് ചാനലില്‍ ഉച്ചയ്ക്ക് ഒന്നിനും തമിഴ് പതിപ്പ് സ്റ്റാര്‍ വിജയ് ചാനലില്‍ ഉച്ചതിരിഞ്ഞ് മൂന്നിനും. തെലുങ്ക് പതിപ്പിന്റെ ആദ്യ ടെലിവിഷന്‍ പ്രദര്‍ശനം സ്റ്റാര്‍ മാ ചാനലില്‍ വൈകിട്ട് അഞ്ചിനുമാണ്.

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും സാമ്പത്തികവിജയം നേടിയ ടൈറ്റിലിന് ഒരു മൂന്നാംഭാഗം ഉണ്ടാവുമോ എന്ന് ബാഹുബലി-2ന്റെ അഭൂതപൂര്‍വ്വമായ വിജയത്തിന് പിന്നാലെ ചോദ്യമുയര്‍ന്നിരുന്നു. അത്തരമൊരു ചിത്രത്തിന്റെ സാധ്യത പൂര്‍ണമായും തള്ളിക്കളയാതെയായിരുന്നു അന്ന് നിര്‍മ്മാതാവ് ഷോബു യര്‍ലഗഡ്ഡയുടെ മറുപടി. എന്നാല്‍ രാജമൗലിയും പ്രഭാസും ഒന്നിക്കുന്ന ചിത്രം ബാഹുബലി-3 ആയിരിക്കില്ലെന്നാണ് അവസാനം വന്ന റിപ്പോര്‍ട്ടുകള്‍. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ‘സാഹൊ’ ആണ് പ്രഭാസിന്റെ പുതിയ ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *