‘ആർക്കുണ്ട് ചങ്കൂറ്റം?’ പുതിയ റിയാലിറ്റി ഷോയുമായി ഗോവിന്ദ് പദ്മസൂര്യ

e0b486e0b5bce0b495e0b58de0b495e0b581e0b4a3e0b58de0b49fe0b58d-e0b49ae0b499e0b58de0b495e0b582e0b4b1e0b58de0b4b1e0b482

ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് ക്വിസ് ഷോ ‘ഫാസ്റ്റെസ്റ്റ് ഫാമിലി ഫസ്റ്റ്’ എന്ന പ്രോഗ്രാമിന് ശേഷം മറ്റൊരു കിടിലൻ ഷോയുമായി എത്തുകയാണ് പ്രശസ്ത അവതാരകൻ ഗോവിന്ദ് പദ്മസൂര്യ. ഇത്തവണ തികച്ചും വ്യത്യസ്തമായ ഒരു ഗെയിം ഷോയിലൂടെ ആണ് ജിപി എത്തുന്നത്. ‘ഡെയർ ദി ഫിയർ’ അഥവാ ആർക്കുണ്ട് ഈ ചങ്കൂറ്റം എന്നാണ് പ്രോഗ്രാമിന്റെ പേര്. ഒക്ടോബര്‍ ആറ് മുതൽ പരിപാടി ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയും.

ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി ഒമ്പതരയ്ക്കാണ് പരിപാടി. പങ്കെടുക്കുന്നവരുടെ ധൈര്യമളക്കുന്ന പ്രോഗ്രാം കാണികള്‍ക്ക് പുതിയ അനുഭവം നല്‍കുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. പ്രശസ്ത ബോളിവുഡ് താരം അഭിഷേക് ബച്ചന്‍ പ്രോഗ്രാം പ്രൊമോ കാണുന്ന വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

പന്ത്രണ്ട് വനിതകളാണ് ഡെയര്‍ ദി ഫിയറിലെ മത്സരാര്‍ത്ഥികള്‍. മാനസികവും ശാരീരികവുമായി സമ്മര്‍ദ്ദം ചെലുത്തുന്ന ടാസ്‌കുകളിലൂടെ മത്സരാര്‍ത്ഥികളുടെ ഭയത്തെ ഇല്ലാതാക്കുക എന്നതാണ് ഷോയുടെ ലക്ഷ്യം. കുറച്ചു നാളത്തെ ഇടവേളക്കു ശേഷം ഗോവിന്ദ് പദ്മസൂര്യ ടെലിവിഷനില്‍ സജീവമാകുന്നു എന്നുള്ളതും ഷോയുടെ പ്രത്യേകതയാണ്.

Leave a Reply

Your email address will not be published. Required fields are marked *