‘ഐശ്വര്യ റായ്ക്കും ദുരനുഭവം ഉണ്ടായേനെ’; ഹാര്‍ലി വൈന്‍സ്റ്റീനില്‍ നിന്നുള്ള അനുഭവം പറഞ്ഞ് മുന്‍ മാനേജര്‍

e0b490e0b4b6e0b58de0b4b5e0b4b0e0b58de0b4af-e0b4b1e0b4bee0b4afe0b58de0b495e0b58de0b495e0b581e0b482-e0b4a6e0b581e0b4b0e0b4a8e0b581

ഹോളിവുഡില്‍ ലൈംഗിക പീഡനാരോപണങ്ങളില്‍ കുടുങ്ങിയ പ്രമുഖ നിര്‍മ്മാതാവ് ഹാര്‍വി വൈന്‍സ്റ്റീനെതിരേ വെളിപ്പെടുത്തലുമായി പ്രമുഖ ബോളിവുഡ് താരം ഐശ്വര്യ റായ്‌യുടെ മുന്‍ മാനേജര്‍. ഐശ്വര്യ റായ്‌യുടെ അന്തര്‍ദേശീയ പ്രോജക്ടുകള്‍ നിയന്ത്രിച്ചിരുന്ന സിമോണ്‍ ഷെഫീല്‍ഡാണ് ഹാര്‍വി സ്വന്തം ഇംഗിതം നടപ്പിലാക്കാന്‍ ഐശ്വര്യയെയും സമീപിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. ഹാര്‍വിയ്‌ക്കെതിരേയുള്ള പീഡനാരോപണങ്ങളെക്കുറിച്ചുള്ള ‘വെറൈറ്റി’യുടെ വാര്‍ത്തയ്ക്ക് പ്രതികരണമായാണ് സിമോണ്‍ ഐശ്വര്യയുടെ മാനേജരായിരുന്ന കാലത്തെ സ്വന്തം അനുഭവം പറയുന്നത്. ഐശ്വര്യ റായ്‌യുടെ സമീപം ഒറ്റയ്ക്ക് സമയം ചെയവിടാന്‍ ഹാര്‍വി അതിയായി ആഗ്രഹിച്ചിരുന്നുവെന്നും ഇക്കാര്യം തന്നെ പലകുറി അറിയിച്ചിരുന്നെന്നും പറയുന്നു സിമോണ്‍ ഷെഫീല്‍ഡ്.

വൈന്‍സ്റ്റീന്റെ ഓഫീസ് സന്ദര്‍ശിച്ച് തിരികെപ്പോരുന്നതിനിടെ അദ്ദേഹം എന്നെ സ്വകാര്യമായി അടുത്തുവിളിച്ചു. ഐശ്വര്യയെ തനിച്ച് കിട്ടാന്‍ താന്‍ എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചു. ഞാന്‍ സഹകരിക്കുന്നില്ലെന്ന് കണ്ടതോടെ എനിക്കെതിരേ ഭീഷണി മുഴക്കിയിട്ടുണ്ട്. ഹോളിവുഡില്‍ നിങ്ങളിനി ജോലി ചെയ്യില്ലെന്ന് പറഞ്ഞിട്ടുണ്ട് എന്നോട്. അയാള്‍ പറഞ്ഞത് മുഴുവന്‍ എനിക്കിവിടെ എഴുതാനാവില്ല. പക്ഷേ ഒരുകാര്യം ഉറപ്പ് തരാം. എന്റെ ക്ലയന്റിന് മേല്‍ അയാളുടെ ശ്വാസം വീഴാന്‍ പോലും ഞാന്‍ അനുവദിച്ചിട്ടില്ല.
– സിമോണ്‍ ഷെഫീല്‍ഡ് 

‘കന്യന്‍ എന്റര്‍ടെയ്ന്‍മെന്റ്’ എന്ന സ്ഥാപനത്തിന്റെ ഉടമയായിരുന്ന സിമോണ്‍ ഷെഫീല്‍ഡ് ഒന്‍പത് വര്‍ഷം ഐശ്വര്യ റായ്‌യുടെ അന്തര്‍ദേശീയ പ്രോജക്ടുകളുടെ മാനേജര്‍ ആയിരുന്നു. 2011ലാണ് അവര്‍ക്കിടയിലുണ്ടായിരുന്ന കരാര്‍ അവസാനിക്കുന്നത്. ‘ബ്രൈഡ് ആന്റ് പ്രെജുഡൈസ്’, ‘മിസ്ട്രസ് ഓഫ് സ്‌പൈസസ്’, ‘ദി പിങ്ക് പാന്തര്‍ 2’ എന്നിവയാണ് ഐശ്വര്യ റായ് പല കാലങ്ങളായി അഭിനയിച്ച അന്തര്‍ദേശീയ പ്രോജക്ടുകള്‍.

ഒരാഴ്ച മുന്‍പ് ന്യൂയോര്‍ക് ടൈംസിലാണ് ഹാര്‍ലി വൈന്‍സ്റ്റൈനെതിരായ വാര്‍ത്ത ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത്. തുടര്‍ന്ന് വൈന്‍സ്റ്റൈനുമായുള്ള തങ്ങളുടെ മോശം അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് ഒട്ടേറെ പ്രമുഖ താരങ്ങള്‍ രംഗത്തെത്തി. എയ്ഞ്ചലീന ജോളി, കേറ്റ് ബെക്കിന്‍സെയ്ല്‍, എമ്മ തോംപ്‌സണ്‍ എന്നിവര്‍ അക്കൂട്ടത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *