ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖഛായ മാറ്റിയ വ്യക്തി; ഗാംഗുലിയെ കുറിച്ച് രോഹിത്ത് ശര്‍മ്മ

ഇന്ത്യന്‍ ക്രിക്കറ്റിന് ആരായിരുന്നു സൗരവ് ഗാംഗുലി? കടുത്ത ഗാംഗുലി ആരാധകരോട് ഈ ചോദിച്ചാല്‍ ഒരു പ്രവാചകന്‍ എന്നായിരിക്കും അവരുടെ ഉത്തരം. കോഴവിവാദത്തെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ ഒരു ടീമിനെ ഒരു മിശിഹയെ പോലെ ദാദ ഉയര്‍ത്തികൊണ്ട് വന്നത്. അഞ്ച് വര്‍ഷമേ തുടര്‍ച്ചയായി ഗാംഗുലി ഇന്ത്യയെ നയിച്ചുളളുവെങ്കിലും അതിന്റെ പ്രതിധ്വനി ഇന്നും ഇന്ത്യന്‍ ക്രിക്കറ്റില്‍ അവശേഷിക്കുന്നു.

ഒരുപറ്റം യുവാക്കളെ ടീം ഇന്ത്യയിലേക്കെത്തിച്ചു എന്നതാണ് ഗാംഗുലി ചെയ്ത ഏറ്റവും മഹത്തരമായ കാരണം. ടീം ഇന്ത്യന്‍ പ്രവേശനം പാരമ്പര്യമായി കിട്ടിയത് പോലെ അടിഞ്ഞിുകൂടിയവരെയെല്ലാം ഒഴിവാക്കി ലക്ഷ്യണമൊത്തൊരു നീലപ്പടയെ ഗാംഗുലി ആരാധകര്‍ക്ക് സമ്മാനിച്ചു.

യുവരാജും സഹീര്‍ഖാനും സെവാഗും ഇര്‍ഫാനും ധോണിയുമെല്ലാം അതിലെ ചില പേരുകാര്‍മാത്രമാണ്. ദാദാ ബോയ്‌സ് എന്ന വിശേഷണം വരെയുണ്ടായിരുന്നു ക്രിക്കറ്റില്‍ ഒരുകാലത്ത്.

45ാം ജന്‍മദിനം ഗാംഗുലി ആഘോഷിക്കുമ്പോള്‍ ലോകം മുഴുവന്‍ ആശംസകളുമായി ഗാംഗുലിയ്ക്ക് കൂടെയുണ്ട്. ഗാംഗുലിയെ കുറിച്ചുളള വ്യത്യസ്തങ്ങളായ ഓര്‍മ്മകളും അനുഭവങ്ങളുമെല്ലാം അവര്‍ പങ്കുവെക്കുകയാണ്.

അതെസമയം ഇന്ത്യന്‍ ഓപ്പണര്‍ രോഹിത്ത് ശര്‍മ്മ ഗാംഗുലിയ്ക്ക് ജന്മദിനാശംസ നേര്‍ന്ന് എഴുതി വാക്കുകള്‍ പ്രത്യേകം ശ്രദ്ധേയമായി. ‘നായക പദവികൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖഛായ തന്നെ മാറ്റിമറിച്ചയാള്‍, ദാദയ്ക്ക് ജന്മദിനാശംസകള്‍’ ഗാംഗുലി ആരായിരുന്നു എന്ന് കൃത്യമായി വിലയിരുത്തുന്നതായിരുന്നു രോഹിത്തിന്റെ ആ വാക്കുകള്‍.

Leave a Reply

Your email address will not be published. Required fields are marked *