പൊല്ലാധവന്‍ പത്താം വാര്‍ഷികത്തില്‍ ‘ഇമോഷണലായി’ ധനുഷ്

e0b4aae0b58ae0b4b2e0b58de0b4b2e0b4bee0b4a7e0b4b5e0b4a8e0b58de2808d-e0b4aae0b4a4e0b58de0b4a4e0b4bee0b482-e0b4b5e0b4bee0b4b0e0b58de2808d

തമിഴ് സിനിമയിലെ യുവനടന്മാരിൽ ഏറ്റവും ശ്രദ്ധേയനാണ് ധനുഷ്. ധനുഷിന്റെ അഭിനയ പാടവവും പാട്ടും എല്ലാം ആരാധകരുടെ മനസ് കവരുന്നതാണ്. ‘തുള്ളുവതോ ഇളമയി’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ധനുഷ് ‘കാതൽ കൊണ്ടെയ്‌ൻ’ എന്ന ചിത്രത്തിലെ നെഗറ്റീവ് നായക പരിവേഷത്തിലാണ് ശ്രദ്ധിക്കപ്പെട്ടത്. വെട്രിമാരനോട് ഒന്നിച്ചുള്ള ധനുഷ് ചിത്രം ‘പൊല്ലാധവൻ’ ധനുഷിന്റെ സിനിമാ ജീവിതത്തിൽ തന്നെ വലിയൊരു വഴിത്തിരിവായിരുന്നു. അവർ ഒന്നിച്ച ആടുകളത്തിനു ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു.

പൊല്ലാധവൻ റിലീസ് ആയിട്ടു പത്തു വർഷങ്ങൾ തികയുന്ന ഇന്ന് ധനുഷ് ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും പൊല്ലാധവൻ ലൊക്കേഷനിലെ വെട്രിമാരനോടൊത്തുള്ള ഒരു രംഗം തന്റെ ആരാധകർക്കായി പങ്കുവെച്ചു.

ഇപ്പോൾ ‘വാടാ ചെന്നൈ’ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ധനുഷ്. അമലാ പോളും, വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ചെന്നൈയിലെ ഒരു ഗുണ്ടാത്തലവന്റെ കഥയാണ് പറയുന്നത്.

തന്റെ ആദ്യത്തെ ഹോളിവുഡ് ചിത്രത്തിനായി തയാറെടുക്കുകയാണ് ധനുഷ് ഇപ്പോള്‍. ‘ദി എക്സ്ട്രാർഡിനറി ജേർണി ഓഫ് ദി ഫകീർ’ എന്നാണ് ചിത്രത്തിന്റെ പേര്.

Leave a Reply

Your email address will not be published. Required fields are marked *