ഈ സല്‍മാന്‍ ഖാന്‍ ചിത്രം സംവിധാനം ചെയ്യുന്നത് പ്രഭുദേവയെന്ന് സ്ഥിരീകരണം

e0b488-e0b4b8e0b4b2e0b58de2808de0b4aee0b4bee0b4a8e0b58de2808d-e0b496e0b4bee0b4a8e0b58de2808d-e0b49ae0b4bfe0b4a4e0b58de0b4b0e0b482

സല്‍മാന്‍ ഖാന്റെ സൂപ്പര്‍ഹിറ്റ് പൊലീസ് ചിത്രം ദബാങ് മൂന്നാം ഭാഗം ഒരുങ്ങുന്നതായുള്ള വാര്‍ത്തകള്‍ നേരത്തെ സല്‍മാന്റെ സഹോദരന്‍ അര്‍ബാസ് ഖാന്‍ തന്നെ സ്ഥിരീകരിച്ചിരുന്നു. ഇപ്പോള്‍ ആ ചിത്രത്തിന്റെ സംവിധായകനെയും നിശ്ചയിച്ചതായി വെളിപ്പെടുത്തിയിരിക്കുകയാണ് അര്‍ബാസ്. അഭിനയതാവും, നർത്തകനും, സംവിധായകനുമൊക്കെ ആയ കോളിവുഡിന്റെ സ്വന്തം പ്രഭുദേവയാണ് ദബാങ് മൂന്നിന്റെ സംവിധായകൻ.

ദബാങ് മൂന്നാം ഭാഗത്തിന്റെ തിരക്കഥ രചനയും പ്രീ പ്രൊഡക്ഷൻ വർക്കുകളും നടക്കുകയാണെന്നും ഷൂട്ടിംഗ് അടുത്ത വർഷം ഏപ്രിലോടെ ആരംഭിക്കുമെന്നും അർബാസ് പറഞ്ഞു. പ്രഭുദേവയ്ക്ക് ആശയങ്ങൾ നൽകി നിർമ്മാതാവായി നിൽക്കാനാണ് താൻ താൽപര്യപ്പെടുന്നത് എന്ന് ദബാങ് രണ്ടാം ഭാഗത്തിന്റെ സംവിധായകൻ കൂടിയായ അർബാസ് അറിയിച്ചു. അഭിനവ് കശ്യപ് ആയിരുന്നു ദബാങ് ഒന്നാം ഭാഗത്തിന്റെ സംവിധായകൻ. ദബാംഗ് സീരിസിലെ എല്ലാ ചിത്രങ്ങളുടെയും നിർമ്മാണം അർബാസ് തന്നെയാണ്.

സൽമാൻ ഇപ്പോൾ ടൈഗര്‍ റിട്ടേണ്‍സ്‌ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ കൂടാതെ മറ്റൊരു ചിത്രത്തില് അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. സോനാക്ഷി സിൻഹ നായികയാകുന്ന ചിത്രത്തിൽ സണ്ണി ലിയോണും ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന സൂചന അർബാസ് നൽകി. സണ്ണി ലിയോണിനോട് ഒപ്പമുള്ള ‘തേരെ ഇൻതിസാർ’ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് അർബാസ് ഇപ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *