രജനി ആരാധകർക്ക് നിരാശ; 2.0 റിലീസ് വൈകും

e0b4b0e0b49ce0b4a8e0b4bf-e0b486e0b4b0e0b4bee0b4a7e0b495e0b5bce0b495e0b58de0b495e0b58d-e0b4a8e0b4bfe0b4b0e0b4bee0b4b6-2-0-e0b4b1e0b4bf

രജനികാന്ത് ആരാധകർക്ക് നിരാശ നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. സ്റ്റൈൽ മന്നൻ രജനികാന്തിന്റെ പുതിയ ചിത്രം 2 .0 റിലീസ് മാറ്റി വെച്ചു. ജനുവരിയിൽ റിലീസ് തീരുമാനിച്ചിരുന്ന ചിത്രം ഏപ്രിലിലെ ഉണ്ടാകു എന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. വിഎഫ്എക്സ് ജോലികൾ നിശ്ചിത സമയത്തിനുള്ളിൽ തീർക്കാൻ കഴിയാത്തതിനാലാണ് റിലീസ് നീട്ടുന്നത്.

റിലീസ് മാത്രമല്ല ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും ഇറങ്ങാൻ വൈകും. റീലിസിനു ഒരു മാസം മുൻപ് ടീസറും പതിനഞ്ചു ദിവസം മുൻപ് മാത്രമേ ട്രെയ്‌ലറും ഇറക്കുകയുള്ളു എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ തീരുമാനം. നവംബർ 22ന് ടീസറും രജനികാന്തിന്റെ ജന്മദിനമായ ഡിസംബർ 12ന് ട്രെയ്‌ലറും റിലീസ് ആകും എന്നായിരുന്നു ആദ്യ തീരുമാനം.

‘എന്തിരൻ’ എന്ന വമ്പൻ ഹിറ്റായ രജനികാന്ത്-ഐശ്വര്യ റായ് ചിത്രത്തിന്റെ രണ്ടാം പതിപ്പായാണ് 2 .0 എത്തുന്നത്. ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം ഏ.ആർ റഹ്മാനാണ്. രജനികാന്തിനോടൊപ്പം ബോളിവുഡ്‌ താരമായ അക്ഷയ് കുമാറും ഒന്നിക്കുന്നു എന്നുള്ളത് ചിത്രത്തിന്റെ മറ്റൊരു പ്രേത്യേകതയാണ്. ചിത്രത്തിൽ പ്രധാന വില്ലനായാണ് അക്ഷയ് കുമാർ പ്രത്യക്ഷപ്പെടുന്നത്. അക്ഷയ് കുമാറിന്റെ വില്ലൻ ഗെറ്റപ്പ് ഇതിനോടകം തന്നെ ജന ശ്രദ്ധയാകർഷിച്ചിരുന്നു. എമി ജാക്സണാണ് ചിത്രത്തിലെ നായിക.

Leave a Reply

Your email address will not be published. Required fields are marked *