സെവാഗ് ആ സത്യം തുറന്ന് പറഞ്ഞു; നന്ദി പറഞ്ഞ് ഗാംഗുലി

45ാം പെരുന്നാള്‍ ആഘോഷിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരേയൊരു ദാദാ സാക്ഷാല്‍ സൗരവ് ഗാംഗുലിക്ക് ജന്മദിനാശംകള്‍ സോഷ്യല്‍ മീഡിയയില്‍ ഒഴുകുകയാണ്. ഗാംഗുലിയെ പറ്റിയുളള ഓര്‍മ്മകളും അദ്ദേഹത്തിന്റെ കളിയുടെ നൂലിഴ കീറിയുളള വിശകലനത്തിലുമാണ് ഈ ദിവസം ക്രക്കറ്റ് ലോകം. ഗാംഗുലി ആരായിരുന്നുവെന്ന് പുതിയ തലമുറയിലെ കുട്ടികള്‍ മനസ്സിലാക്കാന്‍ ഇന്നത്തെ ദിവസം ഏറെ സഹായിക്കുമെന്നതില്‍ സംശയമില്ല.

അതെസമയം ഗാംഗുലിക്ക് ജന്മദിനാശംസകള്‍ നേര്‍ത്ത് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദ്ര സെവാഗ് അയച്ച ട്വീറ്റും വൈറലായി. ഗാംഗുലിയോടുളള തന്റെ കടപ്പാട് സൂചിപ്പിച്ചാണ് സെവാഗ് ജന്മദിനാശംസകള്‍ നേര്‍ന്നത്. തന്റെ ടെസ്റ്റ് കരിയര്‍ വിജയകരമാകാന്‍ കാരണം ദാദനല്‍കിയ കലവറയില്ലാത്ത പിന്തുണ മാത്രമായിരുന്നുവെന്നും ടെസ്റ്റില്‍ രണ്ട് തവണ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ സെവാഗ് തുറന്നുപറയുന്നു.

ഇതിന് മറുപടിയുമായി ‘കൊല്‍ക്കത്തയിലെ രാജകുമാരനും’ ഉടനെത്തി. ‘നന്ദി വീരു നിന്നെ പോലുളളവരുടെ കൂടെകളിക്കാന്‍ കഴിഞ്ഞതിലും ഞാനും സന്തുഷ്ടനാണ്’ എന്നായിരുന്നു ഗാംഗുലിയുടെ മറുപടി.

എന്നാല്‍ പിന്നീടാണ് സെവാഗ് തനി സ്വഭാവം കാണിച്ചത്. ട്വിറ്ററിലൂടെ തന്റെ ഹാസ്യഭാവം മുഴുവന്‍ പുറത്തെടുത്താണ് സെവാഗ് ഗാംഗുലിയെ ഓര്‍ത്തത്.

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഗാംഗുലി-സെവാഗ് സൗഹൃദം ഏറെ പ്രശസ്തമാണ്. വെടിക്കെട്ട് ബാറ്റ്‌സ്മാനായ സെവാഗിനെ ടെസ്റ്റ് കളിപ്പിക്കുന്നതില്‍ പലരും മുഖം ചുളിച്ചപ്പോള്‍ ഗാംഗുലിയുടെ ഒരൊറ്റ നിര്‍ബന്ധപ്രകാരമാണ് സെവാഗ് ടെസ്റ്റ് കളിച്ചത്. ഏകദിത്തില്‍ സെവാഗിന്റെ തുടക്കകാലത്ത് സ്വയം ഓപ്പണിംഗ് സ്ഥാനം ത്യജിച്ച് വീരുവിന് നല്‍കിയതും ഗാംഗുലിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *