മമതാ ബാനര്‍ജിയുടെ കാറില്‍ ഷാരൂഖ് ഖാന് ‘ലിഫ്റ്റ്’ കിട്ടി; സോഷ്യല്‍ മീഡിയ കയ്യടിയോട് കയ്യടി

e0b4aee0b4aee0b4a4e0b4be-e0b4ace0b4bee0b4a8e0b4b0e0b58de2808de0b49ce0b4bfe0b4afe0b581e0b49fe0b586-e0b495e0b4bee0b4b1e0b4bfe0b4b2e0b58d

സോഷ്യല്‍ മീഡിയയില്‍ ആരാധകരെ കയ്യിലെടുക്കുന്നത് ബോളിവുഡ് താരം ഷാരൂഖ് ഖാനെ അപേക്ഷിച്ച് സാധാരണ സംഭവമാണ്. എന്നാല്‍ ഇത്തവണ അത് തീര്‍ത്തും വ്യത്യസ്തമായ രീതിയിലാണെന്നു മാത്രം. സംഭവം ഇതാണ്. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയോടൊപ്പം അവരുടെ കാറില്‍ വന്നിറങ്ങുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയ ഇത്തവണ ഏറ്റെടുത്തിരിക്കുന്നത്.

ഹ്യൂണ്ടായുടെ ഹാച്ച്ബാക്കായ സാന്‍ട്രോയിലാണ് ബോളിവുഡിന്റെ കിങ് ഖാന്‍ വന്നിറങ്ങുന്നത്. കാര്‍ നിര്‍ത്തിയ ശേഷം മുന്‍സീറ്റിലിരിക്കുന്ന മമതാ ബാനര്‍ജി പെട്ടെന്ന് ഇറങ്ങുകയും പിന്‍ സീറ്റില്‍ നിന്ന് ഷാരൂഖ് ഖാന്‍ ഇറങ്ങുന്നതും വീഡിയോയില്‍ കാണാം. വീഡിയോ വൈറലായതോടെ പശ്ചിമ ബംഗാളിന്റെ അംബാസഡര്‍ കൂടിയായ ഷാരൂഖിന്റെ ലാളിത്യത്തെയാണ് സോഷ്യല്‍ മീഡിയ പുകഴ്ത്തിക്കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *