‘എന്റെ കല്ല്യാണം നിങ്ങളെ അറിയിക്കാതെ നടത്തുമോ..നല്ല കാര്യമായിപ്പോയി’; ശ്രീകുമാറിന്റെ കല്യാണ ഫോട്ടോയുടെ സത്യാവസ്ഥ ഇതാണ്

e0b48ee0b4a8e0b58de0b4b1e0b586-e0b495e0b4b2e0b58de0b4b2e0b58de0b4afe0b4bee0b4a3e0b482-e0b4a8e0b4bfe0b499e0b58de0b499e0b4b3e0b586

എല്ലാം വളരെ പെട്ടെന്നായിരുന്നു ആരെയും അറിയിക്കാന്‍ പറ്റിയില്ല എന്ന ക്യാപ്ഷനോടെ ടിവി-ചലചിത്ര താരം ശ്രീകുമാറിന്റെ ഫെയ്‌സ്ബുക്ക് ചിത്രമായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലും ആരാധകര്‍ക്കിടയിലും വലിയ ചര്‍ച്ച. പൂമാലയിട്ട് നവവധുവിനൊപ്പം വഞ്ചിയില്‍ ഇരിക്കുന്ന ഫോട്ടോയാണ് ശ്രീകുമാര്‍ പങ്കുവെച്ചത്. താരത്തിന്റെ വിവാഹം കഴിഞ്ഞുവെന്നാണ് ഫോട്ടോ ഇട്ടതോടെ ആരാധകര്‍ കരുതിയത്. ഇത് വല്ലാത്തൊരു സൈക്കോളജിക്കല്‍ മൂവായി എന്നൊക്കെ ആരാധകര്‍ ഫോട്ടോയ്ക്കടിയില്‍ കമന്റ് ചെയ്തു.

എന്നാല്‍, സംഗതി ശ്രീകുമാര്‍ അഭിനയിക്കുന്ന പന്ത് എന്ന ചിത്രത്തിലെ രംഗമാണ് ഫോട്ടോയാക്കി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. വിവാഹ ഫോട്ടോയ്ക്ക് ഫെയ്‌സ്ബുക്കില്‍ ഹിറ്റോട് ഹിറ്റാണെങ്കിലും അതിന്റെ സത്യാവസ്ഥയുമായി അടുത്ത ഫോട്ടോ ഇട്ടിരിക്കുകയാണ് താരം.

വിവാഹമംഗളാശംസകള്‍ നേര്‍ന്ന എന്റെ പ്രിയപ്പെട്ടവര്‍ക്കെല്ലാം നന്ദി പക്ഷെ ഒരു ചെറിയ തിരുത്ത്… എന്റെ കല്ല്യാണം കഴിഞ്ഞത് ജീവിതത്തിലല്ല… സിനിമയില്‍….ചിത്രീകരണം പുരോഗമിക്കുന്ന ‘പന്ത്’ എന്ന എന്റെ പുതിയ ചിത്രത്തിലെ ഒരു ലൊക്കേഷന്‍ ചിത്രമായിരുന്നു അത്.. തെളിവിനിതാ ഒരു ഫോട്ടോ കൂടി…. എന്റെ കല്ല്യാണം ഏറെ പ്രിയപ്പെട്ടവരായ നിങ്ങളെ ഒക്കെ അറിയിക്കാതെ നടത്തുമോ.. നല്ല കാര്യമായിപ്പോയി…….എന്നാണ് ഫെയ്‌സ്ബുക്കില്‍ ചിത്രത്തിന്റെ ലൊക്കേഷന്‍ ഫോട്ടോ ഇട്ട് താരം പങ്കുവെച്ചിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *