സ്റ്റൈല്‍ മന്നനും വാഴ്ത്തി; നയന്‍താര ജില്ലാ കളക്ടറായി എത്തുന്ന അറം ബോക്‌സ്ഓഫീസ് കുതിപ്പില്‍

e0b4b8e0b58de0b4b1e0b58de0b4b1e0b588e0b4b2e0b58de2808d-e0b4aee0b4a8e0b58de0b4a8e0b4a8e0b581e0b482-e0b4b5e0b4bee0b4b4e0b58de0b4a4e0b58d

നയൻ‌താര അറം എന്ന ചിത്രത്തിലൂടെ തന്റെ ലേഡി സൂപ്പർ സ്റ്റാർ പട്ടം നിലനിർത്തി എന്ന് മാത്രമല്ല തമിഴരുടെ പുതിയ തലൈവി എന്ന വിശേഷണത്തിനും അർഹയായിരിക്കുകയാണ്. തമിഴിൽ മാത്രമല്ല മലയാളത്തിലും വൻ വരവേൽപാണ്‌ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. നയൻ‌താര എന്ന നടിയുടെ വിജയമായി തന്നെയാണ് ചിത്രത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ. ഈ സന്തോഷത്തിനു പത്തര മാറ്റു കൂട്ടാൻ നയൻതാരെയും കൂട്ടരെയും പ്രശംസിച്ച് സ്റ്റൈൽ മന്നൻ രജനികാന്തും. കെ ജെ ആർ സ്റ്റുഡിയോ ട്വിറ്ററിലൂടെ രജനികാന്ത് ആശംസിച്ചതിന്റെ സന്തോഷവും പങ്കിട്ടു.

നവാഗതനായ ഗോപി നൈയ്നർ ആണ് ചിത്രത്തിന്റെ സംവിധായകൻ. ഈ മാസം പത്തിനാണ് ചിത്രം റിലീസായത്. മായ, ഡോറ തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം ശക്തമായ സ്ത്രീകേന്ദ്രീകൃത കഥാപാത്രത്തെയാണ് നയൻ‌താര അവതരിപ്പിക്കുന്നത്. ജില്ലാ കളക്ടർ ആയാണ് ചിത്രത്തിൽ നയൻ‌താര എത്തുന്നത്. ഇന്നത്തെ സമൂഹത്തിലെ പ്രശ്നങ്ങളുടെ നേർക്കാഴ്ചയാണ് ചിത്രം പ്രതിപാദിക്കുന്നത്.

ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ മികച്ച ഓപ്പണിംഗ് ലഭിച്ച സിനിമ ആദ്യ മൂന്നു ദിവസം കൊണ്ടു തന്നെ ആറു കോടി രൂപയ്ക്ക് മുകളില്‍ കളക്ഷന്‍ നേടിയിരുന്നു. ജില്ലാ കളക്ടറുടെ വേഷത്തില്‍ നയന്‍താരയുടെ കഥാപാത്രം നിരൂപക പ്രശംസയും നേടുന്നുണ്ട്. സാധാരണയായി പ്രമോഷന്‍ ഇവന്റുകളില്‍നിന്ന് മാറി നില്‍ക്കാറുള്ള നയന്‍താര അറത്തിന്റെ പ്രമോഷനായി തമിഴ്‌നാട് മുഴുവന്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *