ക്രിക്കറ്റ് ലോകത്തെ മികച്ച 10 റണ്ണൗട്ടുകള്‍

ക്രിക്കറ്റിലെ ഏറ്റവും മനോഹര കാഴ്ച്ചകളില്‍ ഒന്നാണ് റണ്ണൗട്ടുകള്‍. കളിയുടെ സംഘബോധം എന്തെന്ന് വിളിച്ചു പറയുന്നതായിരിക്കുന്നു ഓരോ റണ്ണൗട്ടും അതിനെ തുടര്‍ന്നുളള ആഘോഷങ്ങളും. ഓരോ റണ്ണൗട്ടിനും അതിന്റേതായ സൗന്ദര്യമുണ്ട്.

എന്നാല്‍ ബാറ്റ്‌സ്മാനെയും ബാറ്റിംഗ് ടീമിനെയും സംബന്ധിച്ച് അതുണ്ടാക്കുന്ന മാനസിക ആഘാതം ചെറുതല്ല. കളിയുടെ മുന്നോട്ട് പോക്കിനെ തന്നെ ബാധിക്കും വിധം ബൗളിംഗ് ടീമിന് ഇതിലൂടെ ഒരു മാനസിക മേധാവിത്വം ലഭിക്കുന്നു. അതുവരെ പ്രതിരോധത്തിലായ എത്രയോ ടീമുകളാണ് ഒരു റണ്ണൗട്ടിന്റെ ആവേശത്തില്‍ കളിയുടെ പോരാട്ടവീര്യത്തിലേക്ക് തിരിച്ച് വന്നത്.

ടീം ഇന്ത്യയുടെ കാര്യം തന്നെയെടുക്കാം.ഫീല്‍ഡിംഗില്‍ രവീന്ദ്ര ജഡേജ പുലര്‍ത്തുന്ന ആധിപത്യം എതിരാളികള്‍ മേല്‍പലപ്പോഴും ടീം ഇന്ത്യയ്ക്ക് മാനസിക മേധാവിത്വം നല്‍കാറുണ്ട്. അതിന് ഇന്ത്യയുടെ ഓരോ മത്സരവും സാക്ഷിയാണ്.

ക്രിക്കറ്റ് ലോകത്തെ 10 ഏറ്റവും മികച്ച റണ്ണൗട്ടുകള്‍ പരിചയപ്പെടുത്തുകയാണ് ഇവിടെ. റണ്ണൗട്ടിന്റെ ചടുത താളവും സംഘബോധവുമെല്ലാം ഈ റണ്ണൗട്ടുകളില്‍ കാണാം. നിങ്ങളൊരു ക്രിക്കറ്റ് പ്രേമിയാണെങ്കില്‍ നിങ്ങള്‍ക്കിന് ആസ്വദിക്കാതിരിക്കാനാകില്ല.

https://www.youtube.com/watch?v=LJ14hKiUWJY

Leave a Reply

Your email address will not be published. Required fields are marked *