സെൻസർ ബോർഡ് അനുമതിയില്ല; തെലുങ്ക് മെർസലിന്റെ റിലീസ് നീട്ടി

e0b4b8e0b586e0b5bbe0b4b8e0b5bc-e0b4ace0b58be0b5bce0b4a1e0b58d-e0b485e0b4a8e0b581e0b4aee0b4a4e0b4bfe0b4afe0b4bfe0b4b2e0b58de0b4b2

ഇന്ന് റിലീസ് ചെയ്യാൻ ഒരുങ്ങിയ വിജയ്‌യുടെ മെർസലിന്റെ തെലുങ്ക് പതിപ്പ് അദിരിന്ദിയുടെ റിലീസ് നീട്ടി വെച്ചു. സെൻസർ ബോർഡിൽ നിന്നുള്ള പ്രദർശനാനുമതി ലഭിക്കാത്തതിനെ തുടർന്നാണ് റിലീസ് മാറ്റി വെച്ചിരിക്കുന്നത്. ജി എസ് ടി യെ സംബന്ധിച്ചുള്ള പരാമർശങ്ങൾ ചിത്രത്തിൽ ഉള്ളത് മൂലമാണ് ചിത്രത്തിന്റെ റിലീസിംഗിൽ തടസങ്ങൾ നേരിടുന്നത് എന്നാണ് റിപ്പോർട്ടുകൾ.

ചിത്രത്തിന്റെ നിർമാതാവായ അദിതി രവീന്ദ്രനാഥ് ആണ് ട്വിറ്ററിലൂടെ ഇന്ന് റിലീസ് ഉണ്ടാകില്ല എന്ന വിവരം പുറത്തുവിട്ടത്. പുതിയ തിയതി പിന്നീട് അറിയിക്കും എന്നും അവർ ട്വിറ്ററിലൂടെ അറിയിച്ചു.

തമിഴിൽ U / A സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന് എന്തുകൊണ്ട് തെലുങ്കിൽ സെന്സര് അനുമതി ലഭിക്കുന്നില്ല എന്നതിൽ അവ്യക്തത തുടരുകയാണ്.വിജയ് ചിത്രം തെറ്റായ പരാമർശങ്ങൾ ആണ് നടത്തിയിരിക്കുന്നത് എങ്കിലും പ്രാദേശികമായ തലത്തിൽ വീണ്ടും സെൻസറിങ് തങ്ങൾ ആവശ്യപെട്ടിട്ടില്ല എന്നാണ് തെലുങ്കാന ബി ജെ പി ഘടകം അറിയിച്ചിരിക്കുന്നത്.

ചിത്രത്തിലെ രംഗങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി തമിഴ്നാട് ഘടകം നേതാവ് എച് രാജ രംഗത്ത് എത്തുകയും വിജയ് യഥാർത്ഥത്തിൽ ക്രിസ്ത്യാനി ആണെന്നും ബിജെപി വിരുദ്ധൻ ആയതു കൊണ്ടാണ് ഇത്തരം പരാമർശങ്ങൾ എന്നു പറയുകയും അതിനെ തുടർന്ന് സിനിമാ രംഗത്തുനിന്നും കമല്‍ഹാസന്‍, പാ രഞ്ജിത്, വിജയ് സേതു സേതുപതി, ഗൗതമി, വിഷാല്‍ അടക്കമുള്ളവര്‍ അപലപിച്ചു രംഗത്തെത്തിയിരുന്നു.രാഹുൽ ഗാന്ധി, ചിദംബരം തുടങ്ങിയ നേതാക്കളും സിനിമക്ക് അനുകൂലമായി അഭിപ്രായ പ്രകടനം നടത്തുകയുണ്ടായി.
വിജയ്‌യുടെ നിർമാണ കമ്പനിയിൽ റെയ്ഡ് നടത്തിയത് ആയും റിപോർട്ടുകൾ പുറത്തു വന്നു. എന്നാൽ ഇതെല്ലം വാസ്തവവിരുദ്ധം ആണെന്നും ഇത്തരത്തിൽ ഒരു റെയ്‌ഡും നടത്തിയിട്ടില്ല എന്നും ജി എസ് ടി ഇന്റലിജൻസ് വിഭാഗം അറിയിച്ചു.

യുവ സംവിധായകൻ ആറ്റ്‌ലീ ഒരുക്കുന്ന ചിത്രത്തിൽ വിജയ് ഡോക്ടര്‍, മജീഷ്യന്‍, തമിഴ്‌നാട്ടിലെ സാധാരണക്കാരന്‍ തുടങ്ങി മൂന്നു വേഷങ്ങളിലാണ് അഭിനയിച്ചത്. നിത്യാമേനോന്‍, സാമന്ത, കാജല്‍ അഗര്‍വാള്‍ എന്നിവര്‍ നായികമാരാകുന്നു. എ ആർ റഹ്മാനാണ് സംഗീതം.

Leave a Reply

Your email address will not be published. Required fields are marked *